Latest NewsTravel

ക്രിക്കറ്റ് കളിക്കാരെപ്പോലെ ഹെല്‍മെറ്റ് ധരിച്ച് ജോലി ചെയ്യുന്ന രണ്ടുപേര്‍; ശബരിമല പതിനെട്ടാംപടിക്ക് സമീപം

ക്രിക്കറ്റ് കളിക്കാരെ പോലെ ഹെല്‍മെറ്റ് ധരിച്ച് ജോലി ചെയ്യുന്ന രണ്ടുപേരുണ്ട് ശബരിമല പതിനെട്ടാംപടിക്ക് താഴെ. എതിരെ വരുന്നത് പന്തിന് പകരം നാളികേരമാണ്.ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ ഉടക്കുന്ന നാളികേരം കോരി മാറ്റാന്‍ നില്‍ക്കുന്നവരാണ് കൊല്ലം കല്ലുവാതുക്കല്‍ മാവിള പുത്തന്‍വീട്ടില്‍ വി രഞ്ജുവും പാരിപ്പള്ളി ഹരി നിവാസില്‍ ഹരിദാസും.

നാളികേരം കോരി മാറ്റുന്നതിനിടെ ഉടക്കുന്നവ തെറിച്ചുവന്ന് തലയും മുഖവും കേടാവേണ്ടെന്ന് കരുതിയാണ് ഹെല്‍മറ്റ് വച്ചിരിക്കുന്നത്. പതിനെട്ടാംപടിക്ക് താഴെ അയ്യപ്പന്മാര്‍ എറിഞ്ഞുടക്കുന്ന നാളികേരങ്ങള്‍ കോരി മാറ്റുന്ന ജോലിക്കാരാണ്.

പതിനെട്ടാംപടി കയറുമ്പോഴും ഇറങ്ങുമ്പോഴും നാളികേരം ഉടക്കുകയാണ് ആചാരം. അയ്യപ്പന്മാര്‍ തേങ്ങ എറിഞ്ഞുടക്കുന്ന തേങ്ങാ മുറികള്‍ കോരി കൂട്ടുന്ന ജോലി ചെയ്യുമ്പോള്‍ തലയ്ക്കും മുഖത്തും പരുക്കേല്‍ക്കാതെ രക്ഷപ്പെടാനാണ് ഹെല്‍മറ്റ്. മണിക്കൂറുകളോളം വരിയില്‍നിന്ന് അവസാനം പതിനെട്ടാംപടിക്ക് മുന്നിലെത്തി കയറാനുള്ള ആവേശത്തില്‍ നാളികേരം പെട്ടെന്ന് എറിഞ്ഞ് പടി കയറുകയാണ് അയ്യപ്പന്മാര്‍ ചെയ്യുന്നത്.

ഇതില്‍ ഉടയുന്നതും അല്ലാത്തതുമായവ ഉണ്ടാകും. എറിയുമ്പോള്‍ തേങ്ങ പലതും കൊള്ളുന്നത് ഇവരുടെ ശരീരത്തിലാണ്.കഴിഞ്ഞ വര്‍ഷം സാധാരണ ഹെല്‍മറ്റ് ധരിച്ചാണ് ജോലി നോക്കിയത്. അന്ന് മിക്കവര്‍ക്കും മുഖത്തും തലയിലും പരിക്കുപറ്റി. അതിനാലാണ് നാളികേരം കരാറുകാരന്‍ ഇത്തവണ ക്രിക്കറ്റ് കളത്തിലെ ഹെല്‍മറ്റ് നല്‍കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!