
അടിമാലി: അടിമാലി താലൂക്കാശുപത്രിയിലെ പുരുഷന്‍മാരുടെ വാര്‍ഡില്‍ ശുചിമുറി അടച്ചിട്ടിരിക്കുന്നത് രോഗികളെ വലക്കുന്നു. മലിന ജലം പോകുന്നതില്‍ നേരിട്ടിരിക്കുന്ന തടസ്സം മൂലമാണ് ശുചിമുറി അടച്ചിട്ടിരിക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ ശുചിമുറി ഇങ്ങനെ അടഞ്ഞ് കിടക്കുന്നത്് വലിയ ബുദ്ധിമുട്ടാണ് വാര്‍ഡിലെ രോഗികള്‍ക്ക് സമ്മാനിക്കുന്നത്.നടക്കാന്‍ ബുദ്ധിമുട്ടുള്ളവരുള്‍പ്പെടെയുള്ള രോഗികളാണ് ഈ വാര്‍ഡില്‍ ഉള്ളവരില്‍ ഏറെയും. ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ ചെയ്യണമെങ്കില്‍ മറ്റ് വാര്‍ഡുകളില്‍ പോകണം. ഇക്കാര്യത്തില്‍ രോഗികള്‍ നേരിടുന്ന പ്രായാസം ചെറുതല്ല.

പ്രായമായവരുള്‍പ്പെടെ ഈ വാര്‍ഡില്‍ കിടപ്പ് രോഗികളായുണ്ട്. കൂട്ടിരിപ്പുകാര്‍ക്കും ശുചിമുറി ഇല്ലാത്തത് വലിയ പ്രതിസന്ധിയാകുന്നു. രാത്രികാലത്ത് ഇവര്‍ക്ക് മറ്റ് വാര്‍ഡുകളിലേക്ക് പോകേണ്ടി വരുന്നത് ആ വാര്‍ഡുകളിലെ രോഗികള്‍ക്കും ബുദ്ധിമുട്ട് നല്‍കുന്നു. രോഗികളുടെ ദുരിതം തിരിച്ചറിഞ്ഞ് പ്രശ്‌നത്തിന് ഏറ്റവും വേഗത്തില്‍ പരിഹാരം കാണമെന്നാണ് ആവശ്യം. അതേ സമയം പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും തൊട്ടടുത്ത ദിവസം തന്നെ ശുചിമുറി തുറന്ന് നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.