CrimeKeralaLatest NewsLocal news

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

അടിമാലി: അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി. ഇലക്ഷന്‍ സെപ്ഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. മണിയാറാന്‍കുടി ഭൂമിയാംകുളം സ്വദേശി നോയലാണ് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നുമായി പിടിയിലായത്.

27കാരനായ യുവാവിന്റെ പക്കല്‍ നിന്നും 5 എല്‍ എസ് ഡി സ്റ്റാമ്പുകളും 1.5 ഗ്രാം കഞ്ചാവും നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. തങ്കമണിക്ക് സമീപം വാടകക്ക് താമസിക്കുന്ന യുവാവ് എല്‍ എസ് ഡി സ്റ്റാമ്പുമായി ഇടപാടുകാരെ കാത്ത് നില്‍ക്കുന്നതിനിടയിലാണ് കല്ലാര്‍കുട്ടിയില്‍ നിന്നും പിടിയിലായതെന്നാണ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. യുവാവിനെ കഴിഞ്ഞ കുറച്ച് നാളുകളായി നാര്‍ക്കോട്ടിക് സംഘം നിരീക്ഷിച്ച് വരികയായിരുന്നു.

ഇയാള്‍ക്കെവിടെ നിന്നാണ് എല്‍ എസ് ഡി സ്റ്റാമ്പടക്കം ലഭിച്ചതെന്ന കാര്യം നാര്‍ക്കോട്ടിക് സംഘം അന്വേഷിച്ച് വരികയാണ്. ഇടുക്കി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ കെ വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!