മുനിപാറ ശ്രീപാറമേല്ക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാല സമര്‍പ്പണവും

മാങ്കുളം: മാങ്കുളം മുനിപാറ ശ്രീപാറമേല്ക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാല സമര്‍പ്പണവും ഈ മാസം 7,8,9 തിയതികളിലായി നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാരണത്തുമന ശ്രീധരന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലും ക്ഷേത്രം മേല്‍ശാന്തി രാജേന്ദ്രന് തിരുമേനിയുടെ സഹകാര്‍മ്മികത്വത്തിലുമാണ് ഉത്സവാഘോഷങ്ങള്‍ നടക്കുന്നത്.
എല്ലാ ദിവസവും ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്ക് പുറമെ പ്രത്യേക പൂജാ ചടങ്ങുകള്‍ നടക്കും. മാര്‍ച്ച് 8ന് പ്രതിഷ്ഠാ വാര്‍ഷികം നടക്കും. രാവിലെ 8ന് നവകം,പഞ്ചഗവ്യം കലശപൂജ എന്നിവയും 8.45ന് കലശാഭിഷേകവും നടക്കും. 9.15ന് പൊങ്കാലയടുപ്പില്‍ അഗ്നി പകരും. 11.30ന് പൊങ്കാല സമര്‍പ്പണവും ശേഷം മഹാപ്രസാദമൂട്ടും നടക്കും. വൈകിട്ട് 5.30ന് താലപ്പൊലിഘോഷയാത്ര നടക്കും.

ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച് മുനിപാറ സിറ്റിയില്‍ എത്തി ഘോഷയാത്ര തിരികെ ക്ഷേത്രത്തില്‍ എത്തിച്ചേരും. മാര്‍ച്ച് 9ന് രാവിലെ 6 മുതല്‍ ശിവരാത്രി ബലിതര്‍പ്പണം ആരംഭിക്കും. വൈകിട്ട് 6.30ന് ദീപാരാധനക്ക് ശേഷം വിവിധ കലാപരിപാടികള്‍ നടക്കുമെന്നും ഉത്സവകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.