
പൂപ്പാറ; കാട്ട് പന്നി അക്രമണത്തിൽ ഓട്ടോ ടാക്സി തൊഴിലാളിക്ക് പരിക്ക്. ഇടുക്കി ശാന്തൻപാറ സ്വാദേശി ഷിബു കുമാറിനാണ് പരിക്ക് ഏറ്റത്. ശാന്തൻപാറയിൽ നിന്നും പത്തേക്കർ ഭാഗത്തേക്ക് യാത്രക്കാരുമായി ഓട്ടം പോകുന്നതിനിടയിലാണ് കാട്ടു പന്നി ഓട്ടോക്ക് വട്ടം ചാടിയത്. ശാന്തൻപാറ ടൗണിന് സമീപത്തായി വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ മുൻവശം തകർന്നു.

വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ പരിക്കുകൾ കൂടാതെ രക്ഷപെട്ടു. വാഹനത്തിന്റെ മുൻവശത്താണ് കാട്ട് പന്നി വന്നിടിച്ചത്. തലനാരിഴക്കാണ് ഡ്രൈവർ ഷിബുവും യാത്രക്കാരും രക്ഷപെട്ടത്. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഷിബു ചികിത്സ തേടി.