KeralaLatest NewsLocal news
മണ്ണുമാന്തി യന്ത്രം കയറ്റി വന്ന ലോറി മറിഞ്ഞുണ്ടായ അപകടം: ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.

മൂന്നാർ : ചിന്നക്കനാലില്‍ മണ്ണുമാന്തി യന്ത്രം കയറ്റി വന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ആയ തമിഴ്‌നാട് സ്വദേശി അന്തോണി പ്രസാദ് (36) ആണ് മരിച്ചത്.
ഇന്നലെ ആണ് മണ്ണുമാന്തി യന്ത്രം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. പെരിയകനാലിലെ വളവിൽ വെച്ച് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡ് അരികിലെ താൽക്കാലിക കടകൾ തകർത്താണ് കുഴിയിലേക്ക് മറിഞ്ഞത്



