
കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂൾ, കോളേജ് തല ജില്ലാ മത്സരം ഫെബ്രുവരി 3 ന് കുട്ടിക്കാനം മരിയൻ കോളേജിൽ നടക്കും.
സ്കൂൾ തലത്തിൽ തൊടുപുഴ, കട്ടപ്പന വിദ്യാഭ്യാസ ജില്ലാതല മത്സരത്തില്‍ വിജയികളായ 20 ടീമുകള്‍ ജില്ലാ മത്സരത്തില്‍ പങ്കെടുക്കും. കോളേജ് തല മത്സരത്തിൽ 60 ടീമുകൾ പങ്കെടുക്കം. രാവിലെ 9 മുതല്‍ സ്കൂൾ തല മത്സരത്തിൻ്റെ രജിസ്ട്രേഷന്‍ ആരംഭിക്കും. 10 മുതല്‍ മത്സരം നടക്കും. കോളേജ് തല മത്സരത്തിൻ്റെ രജിസ്ട്രേഷൻ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കും. 2 മണിക്ക് മത്സരം തുടങ്ങും.
സ്‌കൂള്‍തല ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രശസ്തി പത്രവും മെമന്റോയും സമ്മാനമായി നല്‍കും.
ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിന്റെ ആദ്യഘട്ട മത്സരത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ ഉള്‍പ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നായി അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.



