
രാജാക്കാട് ഐ ഒ സി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി രാജാക്കാട് പോലീസ് നടത്തിയ പട്രോളിങ്ങിനിടെ 4 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. ഇടുക്കി കീരിത്തോട് ഇരമംഗലത്ത് സന്തോഷ്(46), കത്തിപ്പാറ കടുമ്പുകളത്തിൽ അശ്വിൻ സോമരാജ്(28) എന്നിവരെയാണ്രാ ജാക്കാട് സബ് ഇൻസ്പെക്ടർ എം.എസ് അഭിജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. വാഹന പരിശോധനനടത്തുന്നതിനിടെ ഇരുവരും പിടിയിലായത്.
കഞ്ചാവ് 2 കിലോയുടെ പൊതികളിലായി കവറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതികളെ അടിമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും..



