KeralaLatest NewsLocal news

സി ഐ ടി യു അടിമാലി ബസ് തൊഴിലാളി യൂണിയൻഅടിമാലി മേഖലയിൽ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് പണിമുടക്ക് പൂർണ്ണം

അടിമാലി: സി ഐ ടി യു അടിമാലി ബസ് തൊഴിലാളി യൂണിയൻ
അടിമാലി മേഖലയിൽ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് പണിമുടക്ക് പൂർണ്ണം. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാതെ വന്നതോടെ അടിമാലി മേഖലയിൽ ബസുകളെ ആശ്രയിച്ച് വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിയിരുന്നവരുടെ ജീവിതം സ്തംഭിച്ചു. അടിമാലി തൊടുപുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്പീഡ് ബസിലെ തൊഴിലാളികളെ മർദ്ദിച്ച മറ്റൊരു സ്വകാര്യ ബസിലെ ഡ്രൈവർക്കും കൂട്ടാളിക്കും എതിരെ പോലീസ് നടപടി വൈകുന്നുവെന്നാരോപിച്ചായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.


സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ്
സി ഐ ടി യു അടിമാലി ബസ് തൊഴിലാളി യൂണിയൻ്റെ ആവശ്യം.
അടിമാലി മേഖലയിലൂടെ സർവ്വീസ് നടത്തുന്ന ദീർഘ ദൂര സ്വകാര്യ ബസുകളടക്കം ഇന്ന് നിരത്തിലിറങ്ങിയില്ല.
പണിമുടക്കിൻ്റെ ഭാഗമായി ബസ് തൊഴിലാളികൾ അടിമാലിയിൽ പ്രതിഷേധ പ്രകടനം നടത്തി. സി ഐ ടി യു ബസ് തൊഴിലാളി യൂണിയൻ സെക്രട്ടറി എം കമറുദ്ദീൻ, സി ഐ ടി യു അടിമാലി ബസ് തൊഴിലാളി മേഖല പ്രസിഡന്റ് അഖിൽ സി ആർ, കേരള കോൺഗ്രസ്‌ ബി യൂത്ത് ജില്ലാ പ്രസിഡന്റ് സിബി വെള്ളത്തൂവൽ, എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!