KeralaLatest NewsLocal news
മൂന്നാറിലെ നിരാഹാര സമരം; എം എം മണിയുടെ പ്രസംഗത്തിന് അഡ്വ. ഡീൻ കുര്യാക്കോസിൻ്റെ മറുപടി

മൂന്നാർ: വന്യമൃഗാക്രമണത്തിനെതിരെ മൂന്നാറില്‍ നടത്തിയ നിരാഹര സമരത്തിനെ പരിഹസിച്ച ഉടുമ്പന്‍ചോല എം എല്‍ എ എം എം മണിയുടെ പരാമര്‍ശനത്തിന് യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ മറുപടി. വനംമന്ത്രിയുടെ പാഴ് വാക്കുകളെ ചോദ്യം ചെയ്തു കൊണ്ടാണ് താന്‍ സമരം ചെയ്തത്. സമരത്തിന് ശേഷം കൈകൊണ്ട തീരുമാനങ്ങളൊന്നും ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. നാട് മുഴുവന്‍ വന്യമൃഗങ്ങള്‍ വിഹരിക്കുകയാണ്. ഇതിനെതിരെ ചെറുവിരലനക്കാന്‍ എം എം മണിക്കോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. താന്‍ ആദ്യമായിട്ടല്ല നിരാഹാര സമരം നടത്തുന്നതെന്നും ആറാം തവണയാണ് നിരാഹാര സമരം നടത്തുന്നതെന്നും ഡീന്‍ കുര്യാക്കോസ് മൂന്നാറില്‍ പറഞ്ഞു.