CrimeKeralaLatest News

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയിലും സ്വർണ്ണക്കൊള്ള? 233 ഗ്രാം സ്വർണം എവിടെയെന്ന് കണക്കില്ല

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലും സ്വർണക്കൊള്ള നടന്നെന്ന സൂചന നൽകി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശിയ ശേഷം മിച്ചം വന്ന 233 ഗ്രാം സ്വർണം എവിടെയെന്ന് കണക്കില്ല. ദേവസ്വം വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. കൊടിമരത്തിൽ പൂശാനായി ദേവസ്വം ബോർഡ് വാങ്ങിയത് 9.16 കിലോ സ്വർണമായിരുന്നു. സംഭാവനയായി കിട്ടിയത് 412 ഗ്രാമും ലഭിച്ചു. ചലച്ചിത്ര താരം 80 ഗ്രാമും നിർമാതാവ് 247 ഗ്രാമും നൽകി.

20176ലാണ് കൊടിമര പുനഃപ്രതിഷ്ഠ നടക്കുന്നത്. 2016ലാണ് സ്വർണം വാങ്ങുന്ന നടപടി പൂർത്തിയാക്കിയത്. പുറത്ത് നിന്ന് സംഭാവനകൾ സ്വീകരിച്ചിട്ടില്ലെന്നാണ് അന്നത്തെ ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്. എന്നാൽ മഹസറുകളിൽ സ്വർണം സംഭാവനയായി നൽകിയ ഭക്തരുടെ പേരുകൾ ഉണ്ട്. തുടർന്നാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. 27 പേർ സ്വർണ്ണം നൽകിയെങ്കിലും മഹാസറിൽ വിവരങ്ങൾ അവ്യക്തം എന്നാണ് വിജിലൻസ് കണ്ടെത്തൽ.AdvertisementRead Also: ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്കൊടിമര നിർമ്മാണത്തിലെ ക്രമക്കേട് ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

പുനഃപ്രതിഷ്ഠയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ വിജിലൻസ് ഡയറക്ടർ ഇന്ന് തീരുമാനിക്കും. കൊടിമരത്തിന്റെ നിർമ്മാണവും ഇൻസ്റ്റലേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും,രേഖകളും, മഹസറുകളും, അക്കൗണ്ടുകളും, അനുബന്ധ രേഖകളും, കൈമാറാനാണ് കോടതി നിർദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട്‌ നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!