CrimeKeralaLatest NewsLocal news

ഇടുക്കിയിൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത അച്ഛനെ മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഇടുക്കി: മദ്യപിച്ച് വീട്ടിലെത്തിയത് ചോദ്യം ചെയ്ത പിതാവിനെ മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമയപ്ര നെടുമറ്റത്തുംകരയിൽ വട്ടനാനിയിൽ വേലപ്പൻ (75) ആണ് മരിച്ചത്. മകൻ രാജേഷിനെ കരിമണ്ണൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.


പൂപ്പാറയിൽ താമസിക്കുന്ന രാജേഷ് നാല് ദിവസം മുൻപാണ് മൂത്ത സഹോദരൻ രാജീവന്റെ വീട്ടിലെത്തിയത്. പിതാവ് വേലപ്പൻ ഇവിടെയായിരുന്നു താമസം. തിങ്കളാഴ്ച ഉച്ചയ്ക്ക് മദ്യപിച്ച് വീട്ടിലെത്തിയ പ്രതി അച്ഛനുമായി വാക്കേറ്റത്തിലായി. തർക്കം രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന കല്ലെടുത്ത് രാജേഷ് വേലപ്പന്റെ തലയ്ക്കടിക്കുകയായിരുന്നു. വേലപ്പൻ ബോധരഹിതനായി വീണതോടെ വീട്ടിലുണ്ടായിരുന്നവർ ബഹളം വെച്ചു.

ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരെ പോലും പരിക്കേറ്റ വേലപ്പന്റെ അടുത്തേക്ക് അടുക്കാൻ പ്രതി അനുവദിച്ചില്ല. തുടർന്ന് പഞ്ചായത്തംഗം വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തിയാണ് രാജേഷിനെ കീഴ്പ്പെടുത്തിയത്. ഉടൻ തന്നെ വേലപ്പനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!