CrimeKeralaLatest NewsLocal news
മുടിവെട്ടാനെത്തിയ 8 വയസ്സുകാരനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അയല്‍ സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു

അടിമാലി: അടിമാലിയില്‍ മുടിവെട്ടാനെത്തിയ 8 വയസ്സുകാരനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അന്യ സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മൂര്‍ഷിദാബാദ് സ്വദേശി അലിനാണ് പോലീസിന്റെ പിടിയിലായത്.
അടിമാലി ടൗണില്‍ മൂന്നാര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ ഷോപ്പില്‍ 8 വയസ്സുകാരന് മുടിവെട്ടാന്‍ എത്തിയപ്പോള്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് സ്വദേശി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു പരാതിക്കിടവരുത്തിയ സംഭവം നടന്നത്. ഇയാള്‍ കുട്ടിയുടെ ശരീരത്ത് പിടിക്കുകയും അപമര്യാദയായി പെരുമാറിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.



