വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രക്ക് ഈ മാസം 23ന് അടിമാലിയില്‍ സ്വീകരണമൊരുക്കും
അടിമാലി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രക്ക് ഈ മാസം 23ന് അടിമാലിയില്‍ സ്വീകരണമൊരുക്കും.
നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രക്ക് നല്കുന്ന സ്വീകരണം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മവിശ്വാസവും ആവേശവും ജനിപ്പിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.
പുതുയുഗ യാത്രക്ക് ഈ മാസം 23ന് അടിമാലിയില്‍ സ്വീകരണമൊരുക്കും. ഇതുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗം അടിമാലിയില്‍ നടന്നു. കെ പി സി സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് യോഗം ഉദ്ഘാടനം ചെയ്തു. എം ബി സൈനുദ്ദീന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. അടിമാലിയില്‍ എത്തുന്ന പുതുയുഗയാത്രക്കുള്ള സ്വീകരണം ദേവികുളം മണ്ഡലത്തിലെ യുഡിഎഫിന്റെ ശക്തി പ്രകടനമായി മാറ്റാനുള്ള ഒരുക്കങ്ങളിലാണ് പ്രവര്‍ത്തകര്‍.
സര്‍ക്കാര്‍ വിരുദ്ധ വികാരവും വിമര്‍ശനവും കൂടുതല്‍ ആളുകളിലേക്കെത്തിക്കാനുള്ള വേദിയായി കൂടി പ്രതിപക്ഷനേതാവിന്റെ പുതുയുഗയാത്രയെ നേതാക്കളും പ്രവര്‍ത്തകരും നോക്കി കാണുന്നു.



