KeralaLatest NewsLocal news

ഇടുക്കി രാജാക്കാടിന് സമീപം എല്ലക്കല്ലിൽ മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു.

രാജാക്കാട് /ഇടുക്കി : രാജാക്കാടിന് സമീപം എല്ലക്കല്ലിൽ മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു. രാജാക്കാട് മുക്കുടിൽ എസ്റ്റേറ്റിലെ ജീവനക്കാരൻ സജി എന്നയാളാണ് മരിച്ചത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇന്ന് വൈകുന്നേരം ഇരുട്ടുകാനത്തിന് സമീപം ജോലി കഴിഞ്ഞു സുഹൃത്തുമായി എല്ലക്കൽ പാലത്തിന് സമീപം കുളിക്കാൻ ഇരുവരും ഇറങ്ങുകയും കുളിക്കുന്നതിനിടെ സജീവ് കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് പോലീസ് നൽകിയ പ്രാഥമിക വിവരം.

രാജാക്കാട് പോലീസ് ഉൾപ്പെടെ സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്തു അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി അറിയിച്ചു. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!