KeralaLatest NewsSports

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി വൈറ്റ് ഗോള്‍ഡിനെ പ്രഖ്യാപിച്ചു

കേരളത്തിലെ പ്രമുഖ സ്വര്‍ണ്ണ പണയ വിമോചന-വാങ്ങല്‍ സ്ഥാപനമായ വൈറ്റ് ഗോള്‍ഡിനെ (White Gold) വരാനിരിക്കുന്ന സീസണിലെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇരു സ്ഥാപനങ്ങളും കൈകോര്‍ക്കുന്നത്. ഈ പങ്കാളിത്തത്തോടെ 2025-26 സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റില്‍ പാര്‍ട്ണറായും ഒഫീഷ്യല്‍ ഗോള്‍ഡ് ബയിംഗ് പാര്‍ട്ണറായും വൈറ്റ് ഗോള്‍ഡ് പ്രവര്‍ത്തിക്കും.

കരാറിന്റെ ഭാഗമായി, പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അണിയുന്ന ജേഴ്സിയുടെ മുന്‍ഭാഗത്ത് വൈറ്റ് ഗോള്‍ഡിന്റെ ലോഗോ സ്ഥാനം പിടിക്കും. വിശ്വാസം, കൃത്യത, ജനങ്ങളുമായുള്ള അടുത്ത ബന്ധം എന്നീ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇരു ബ്രാന്‍ഡുകളും ഈ പുതിയ യാത്രയ്ക്ക് തുടക്കമിടുന്നത്.ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റര്‍ മെഡ്സിറ്റിയെയും പ്രഖ്യാപിച്ചു. ക്ലബ്ബിലെ താരങ്ങളുടെയും സ്റ്റാഫിന്റെയും ആരോഗ്യം, ശാരീരികക്ഷമത, മികച്ച ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതാണ് ഈ പങ്കാളിത്തം.

ആസ്റ്റര്‍ മെഡ്സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും താരങ്ങളുടെ ആരോഗ്യത്തിനും മികച്ച പ്രകടനത്തിനും നല്‍കുന്ന മുന്‍ഗണനയുടെ പ്രതിഫലനമാണ് ഈ സഹകരണമെന്നും കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മെഡിക്കല്‍ പാര്‍ട്ണറാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും കായികതാരങ്ങളുടെ ആരോഗ്യത്തിനും മികവിനും തങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. സുഹൈബ് ഖാദര്‍ പ്രതികരിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക പെയിന്‍ റിലീഫ് & റിക്കവറി പാര്‍ട്ണറായി ഇന്ത്യയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് ബ്രാന്‍ഡായ അപ്യുവര്‍ഫിറ്റിനെ (UpUrFit)യും പ്രഖ്യാപിച്ചു. താരങ്ങളുടെ ആരോഗ്യം, കായികക്ഷമത, പരിക്കുകളില്‍ നിന്നുള്ള വേഗത്തിലുള്ള മോചനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ക്ലബ്ബിന്റെ നയത്തിന്റെ ഭാഗമായാണ് ഈ തന്ത്രപരമായ പങ്കാളിത്തം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!