KeralaLatest News

കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് ജയം

തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് ജയം. കേരളത്തെ ഞെട്ടിച്ച ക്രമക്കേട് നടന്ന സഹകരണ ബാങ്കിലാണ് എല്‍ഡിഎഫ് വീണ്ടും ഭരണം പിടിച്ചെടുത്തത്. പത്തു വര്‍ഷത്തിനുശേഷമാണ് ബാങ്കില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കേരളത്തെ ഞെട്ടിച്ച ക്രമക്കേട് അരങ്ങേറിയ സഹകരണ ബാങ്കിലാണ് എല്‍ഡിഎഫ് വീണ്ടും ഭരണം പിടിച്ചെടുത്തത്. 3033 വോട്ടുകളാണ് പോള്‍ ചെയ്തത്. 1733 പാനല്‍ വോട്ടുകള്‍ എല്‍ഡിഎഫിന് നേടി. തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതോടെ മത്സരരംഗത്ത് സിപിഐഎമ്മും ബിജെപിയുമാണ് ഉണ്ടായിരുന്നത്.ബിജെപിക്ക് 11 സീറ്റില്‍ മാത്രമേ മത്സരിക്കാന്‍ കഴിഞ്ഞുള്‌ളു. രണ്ട് സീറ്റില്‍ എതിരില്ലാതെ ഇടതുപക്ഷം വിജയിക്കുന്ന സാഹചര്യമുണ്ടായി. മാടായിക്കോണത്തെ സ്‌കൂളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ് നടന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!