
മണ്ണിടിച്ചിലിൽ സർവതും നഷ്ടപ്പെട്ട അടിമാലി സ്വദേശി സന്ധ്യയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭ വീടു വച്ചുനൽകും. നടൻ മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് വീട് വച്ചുനൽകുന്നത്. കെയർ ആൻഡ് ഷെയർ വാർഷികത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലിയുടെ ഭാഗമായി നിർമിക്കുന്ന 100 വീടുകളിൽ ഒന്ന് സന്ധ്യയ്ക്ക് നൽകും. നിരണം പള്ളിയിൽ നടന്ന സഭയുടെ സഹോദരൻ ജീവകാരുണ്യ പദ്ധതി നാലാം വാർഷിക ചടങ്ങിലാണ് പരിശുദ്ധ ബാവാ ഇക്കാര്യം അറിയിച്ചത്.



