KeralaLatest NewsLocal news

ടെയ്ക്ക് എ ബ്രേക്ക് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യം

മാങ്കുളം: ചെങ്കുളം ബോട്ടിംഗ് സെന്ററിന് സമീപം പണികഴിപ്പിച്ചിട്ടുള്ള ടെയ്ക്ക് എ ബ്രേക്ക് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യം. ദിവസവും നിരവധിയായ വിനോദ സഞ്ചാരികള്‍ വന്ന് പോകുന്ന ഇടമാണ് ചെങ്കുളം ബോട്ടിംഗ് സെന്റര്‍. വിദേശ വിനോദ സഞ്ചാരികളടക്കം ഇവിടെ വന്ന് പോകുന്നു. ഇവിടേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രയോജനപ്രദമാകും വിധമായിരുന്നു ബോട്ടിംഗ് സെന്ററിന് സമീപം ടെയ്ക്ക് എ ബ്രേക്ക് പദ്ധതി പണികഴിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി കെട്ടിടവും ശുചിമുറികളടക്കമുള്ള മറ്റടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പദ്ധതി പ്രവര്‍ത്തന ക്ഷമമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.

ബോട്ടിംഗ് സെന്ററിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പുറമെ വെള്ളത്തൂവല്‍ ചെങ്കുളം ആനച്ചാല്‍ റൂട്ടിലൂടെ നിരവധിയായ വിനോദ സഞ്ചാരികളും മറ്റ് വാഹനയാത്രികരും കടന്നു പോകുന്നു.ടെയ്ക്ക് എ ബ്രേക്ക് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുന്നത് ഈ ആളുകള്‍ക്കും സഹായകരമാകും. ജീപ്പ് സഫാരി നടത്തുന്ന നിരവധി ഡ്രൈവര്‍മാരും ചെങ്കുളം ബോട്ടിംഗ് സെന്ററിന് സമീപമുണ്ട്. വിനോദ സഞ്ചാര വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ക്രമീകരിച്ചിരിക്കുന്നതും തുറന്ന് പ്രവര്‍ത്തിപ്പിക്കേണ്ട ഈ ടെയ്ക്ക് എ ബ്രേക്ക് പദ്ധതിക്ക് സമീപമാണ്. പദ്ധതി പ്രവര്‍ത്തനക്ഷമമായാല്‍ മെച്ചപ്പെട്ട വരുമാനം നേടിയെടുക്കാനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!