KeralaLatest NewsLocal news

ആരെയും കെട്ടിയിട്ടില്ല, പാർട്ടിവിട്ടാൽ സുധാകരൻ ശൂ’; എം. എം മണി

ജി. സുധാകരനെതിരെ പരാമർശവുമായി എം എം മണി എംഎൽഎ. പാർട്ടി വിട്ടാൽ ജി സുധാകരൻ ‘ശൂ’ എന്ന് എം എം മണി വിമർശിച്ചു. പാർട്ടിയുമായി പതിറ്റാണ്ടുകൾ ബന്ധമുള്ള എത്രയോ പേരാണ് പാർട്ടിയിൽ നിന്ന് വിട്ട് പോയിരിക്കുന്നത്. ചിലരെ പുറത്താക്കേണ്ടി വന്നിട്ടുണ്ട്.അതിലൊന്നും ഒരു കാര്യവും ഇല്ല, പ്രസ്ഥാനം മുന്നോട്ട് പോകുകതന്നെ ചെയ്യുമെന്ന് എം എം മണി പ്രതികരിച്ചു.ജി സുധാകരൻ മന്ത്രി ആയിരുന്ന ആളാണ്. സുധാകരൻ പോയാൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല പാർട്ടി ആരെയും കെട്ടിയിട്ടിട്ടില്ല.

മഹാരഥന്മാർ പാർട്ടിയിൽ നിന്ന് പോയിട്ട് ഒന്നും സംഭവിച്ചിട്ടില്ലെന്നും എം എം മണി പറഞ്ഞു.അതേസമയം, എം എം മണിയുടെ പരാമർശത്തിന് ജി സുധാകരൻ മറുപടി പറയുകയുണ്ടായി. എം എം മണി ഇടുക്കിയിലെ ‘ ശൂ’ ആണെന്നും ആലപ്പുഴയിലെ കാര്യത്തിൽ എം എം മണിയ്ക്ക് എന്ത് കാര്യമെന്നും ജി സുധാകരൻ ചോദിച്ചു. അതേസമയം, പാർട്ടിയിൽ നിന്നുള്ള അവഗണനകളുടേയും ഒറ്റപ്പെടുത്തലുകളുടേയും പശ്ചാത്തലത്തിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചു. പാർട്ടിയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ജി സുധാകരന്റെ വാർത്താ സമ്മേളനം .

പാർട്ടിക്ക് നഷ്ടങ്ങൾ എങ്ങനെയുണ്ടായെന്ന് സ്വയം വിലയിരുത്തണം. രക്തസാക്ഷിയായ തന്റെ അനുജൻ ഭുവനേശ്വരനെ കുറിച്ച് പറയാൻ പാർട്ടിക്കാർക്ക് എന്ത് അർഹതയാണുള്ളതെന്നും ജി സുധാകരൻ ചോദിച്ചു. പ്രചാരണത്തിൽ സർക്കാരിനെതിരെ ഒന്നും പറയില്ല. ഭരണവിരുദ്ധ വികാരം ഉണ്ടോ എന്ന് അറിയില്ല. കോൺഗ്രസ് പിന്തുണ തന്നാൽ അപ്പോൾ പറയാമെന്നും ജി സുധാകരൻ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!