റിയല്‍ എസ്റ്റേറ്റ് ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം

അടിമാലി: റിയല്‍ എസ്റ്റേറ്റ് ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം നടന്നു. അടിമാലി ടൗണില്‍ അച്ചുതമേനോന്‍ റോഡിന് സമീപമാണ് ഓഫീസ് തുറന്നിട്ടുള്ളത്.ഓഫീസിന്റെ ഉദ്ഘാടനം അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അരുണ്‍ വല്ലനാട് നിര്‍വ്വഹിച്ചു.
അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ചടങ്ങില്‍ സംഘടിപ്പിച്ചു. അസോസിയേഷന്‍ രക്ഷാധികാരി പരമേശ്വരന്‍ അസോസിയേഷനിലെ മുതിര്‍ന്ന അംഗം ചന്ദ്രന് ഐഡി കാര്‍ഡ് കൈമാറി. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സയ്യിദ് മുലേതൊട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കെ കെ രാജന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുകുമാരന്‍, പി കെ ആസാദ്, ജില്ല ജോയിന്റെ സെക്രട്ടറിമാരായ ഷാജു എം ഡി , എം എം നൈസാം, നവാസ് ഹൈടെക്, കെ ആര്‍ രജനീഷ് , അലിയാര്‍ അമ്പഴച്ചാല്‍, സാബു, സജിമോന്‍, ജില്ലാ ട്രഷറര്‍ ജെ ബി എം അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.