KeralaLatest NewsLocal news

കെ എസ് ആര്‍ ടി സി മൂന്നാര്‍ ഡിപ്പോയില്‍ നിര്‍മ്മാണം നടത്തിയ ഡോര്‍മെറ്ററിയുടെ ഉദ്ഘാടനം നടന്നു

മൂന്നാര്‍: കെ എസ് ആര്‍ ടി സി മൂന്നാര്‍ ഡിപ്പോയുടെ വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഡോര്‍മെറ്ററിയുടെയും തൊടുപുഴ അല്‍ അസ്ഹര്‍ കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന മൂന്നാര്‍ കെ എസ് ആര്‍ ടി സി ട്രാന്‍സിറ്റ് സെന്ററിന്റെയും ഉദ്ഘാടനവും പുതിയ സംരംഭമായ ഫുഡ് മാളിന്റെ നിര്‍മ്മാണോദ്ഘാടനവും നടന്നു. മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ എത്തുന്ന യാത്രകാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഡിപ്പോയുടെ ഭാഗമായി  ഡോര്‍മെറ്ററിയും തൊടുപുഴ അല്‍ അസ്ഹര്‍ കോളേജുമായി സഹകരിച്ച് ട്രാന്‍സിറ്റ് സെന്ററും സജ്ജമാക്കിയിട്ടുള്ളത്.

ദിവസവും വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയെത്തുന്ന കെ എസ് ആര്‍ ടി സി മൂന്നാര്‍ ഡിപ്പോയുടെ വികസനത്തിന്റെ ഭാഗമായിട്ടാണ് പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍  ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഡ്വ. എ രാജ എം എല്‍ എ അധ്യക്ഷത വഹിച്ചു.മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോ അങ്കണത്തിലായിരുന്നു പരിപാടി നടന്നത്. കെ എസ് ആര്‍ ടി ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പൊതുജനങ്ങളും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.

നിലവില്‍ പഴയ കെ എസ് ആര്‍ ടി സി ബസുകളില്‍ ഡിപ്പോയില്‍ സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസ സൗകര്യമൊരുക്കിയിട്ടുണ്ട്.പുതിയ ഡോര്‍മെറ്ററി സൗകര്യം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ കൂടുതല്‍ സൗകര്യ പ്രദമായ ഈ താമസ സ്ഥലം സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്താം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!