
മൂന്നാര്‍: മൂന്നാറില്‍ വൈദ്യുതാഘാതമെറ്റ് 24 കാരന് ദാരുണാന്ത്യം സംഭവിച്ചു. മൂന്നാറിലെ ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ കേന്ദ്രത്തിലായിരുന്നു അപകടം നടന്നത്. ബീഹാര്‍ സ്വദേശി സൂരജ് കുമാറാണ് മരിച്ചത്. മൊബൈല്‍ ചാര്‍ജ് ചെയ്യാനായി യുവാവ് എക്സ്റ്റന്‍ഷന്‍ ബോക്സ് എടുക്കുന്നതിനിടെ ബോക്സിലേക്ക് വരുന്ന വയര്‍ മുറിഞ്ഞ് വെള്ളം നനഞ്ഞ തറയില്‍ കിടക്കുകയായിരുന്നുവെന്നാണ് വിവരം.
ഇത് ശ്രദ്ധയില്‍പ്പെടാതെ എക്സ്റ്റന്‍ഷന്‍ ബോക്സ് കൈയിലെടുത്ത യുവാവിന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് എത്തിയ സുഹൃത്ത് കൂടെയുണ്ടായിരുന്ന ആളുകളെ കൂട്ടി വൈദ്യുതി വിച്ഛേദിച്ച ശേഷം യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൂന്നാര്‍ പോലീസ് തുടര്‍ നടപടി സ്വീകരിച്ചു.


