KeralaLatest NewsLocal news
ദേശിയപാത 85ലെ നിര്‍മ്മാണ പ്രതിസന്ധി; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും ദേശിയപാത സംരക്ഷണ സമിതി
അടിമാലി: ദേശിയപാത 85ലെ നിര്‍മ്മാണ പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും ദേശിയപാത സംരക്ഷണ സമിതി. നേര്യമംഗലം വനമേഖലയില്‍ റീ ടാറിംഗ് മാത്രം നടത്തി നിര്‍മ്മാണമവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍ വീണ്ടും ജനകീയ പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്ന് ദേശിയപാത സംരക്ഷണ സമിതി അടിമാലിയില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, അതു കൊണ്ട് സമരത്തിനിറങ്ങി എന്ന വാദത്തിന് പ്രസക്തിയില്ല. നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണം ഇങ്ങനെ കിടന്നു കൊള്ളട്ടെ എന്നാണ് സമീപനമെങ്കില്‍ ചക്രസ്തംഭന സമരമടക്കം പ്രഖ്യാപിച്ച് മുമ്പോട്ട് പോകേണ്ടി വരുമെന്നും ദേശിയപാത സംരക്ഷണ സമിതി വ്യക്തമാക്കി.



