KeralaLatest NewsLocal news

അടിമാലിയില്‍ റോഡ് ഷോയുമായി അഡ്വ. എ രാജയും എല്‍ഡിഎഫും

അടിമാലി: സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായത് മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി മുമ്പോട്ട് കൊണ്ടുപോകുകയാണ് ദേവികുളം മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയും നിലവിലെ എം എല്‍ എയുമായ അഡ്വ. എ രാജ. മണ്ഡലത്തിലെ വിവിധ ടൗണുകളിലെത്തി ആളുകളോട് വോട്ടഭ്യര്‍ത്ഥിക്കുന്നതിനൊപ്പം റോഡ് ഷോകളും നടക്കുന്നുണ്ട്.

അടിമാലിയില്‍ എ രാജയുടെ പ്രചാരണാര്‍ത്ഥം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഷോ സംഘടിപ്പിച്ചു.കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ ഇത്തവണ മണ്ഡലം എല്‍ ഡി എഫ് നിലനിര്‍ത്തുമെന്ന് എ രാജ പറഞ്ഞു.തോട്ടം, ആദിവാസി മേഖലകളും ഒപ്പം കാര്‍ഷിക മേഖലയും ചേരുന്ന മണ്ഡലമാണ് ദേവികുളം. വിസ്തൃതിയാല്‍ വലുപ്പമേറിയ മണ്ഡലം കൂടിയാണ് ദേവികുളം.

മണ്ഡലത്തിന്റെ എല്ലാ മേഖലകളിലുമെത്തി പ്രചാരണം കൊഴുപ്പിക്കാനുള്ള ശ്രമമാണ് സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും നടത്തുന്നത്. വരും ദിവസങ്ങളില്‍ നിയോജക മണ്ഡല കണ്‍വന്‍ഷനുകള്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ നടക്കും. എം എല്‍ എ എന്ന നിലയിലുള്ള ആളുകളോടുള്ള മുഖപരിചയവും വിവിധ വികസന പ്രവര്‍ത്തനങ്ങളും ഉയര്‍ത്തികാട്ടി മണ്ഡലത്തില്‍ ഇത്തവണയും വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഇടതു സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!