KeralaLatest NewsLocal news

ദേവികുളത്ത് എസ് രാജേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

അടിമാലി: ദേവികുളം നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി എസ് രാജേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ മണ്ഡലത്തിലെ വരണാധികാരിയായ ദേവികുളം സബ് കളക്ടർ വി എം ആര്യക്ക് മുമ്പാകെ എത്തിയാണ് എസ് രാജേന്ദ്രൻ പത്രിക സമർപ്പിച്ചത്. സംസ്ഥാന, ജില്ലാ നേതാകൾക്കും പ്രവർത്തകർക്കുമൊപ്പമെത്തിയാണ് എസ് രാജേന്ദ്രൻ പത്രികാ സമർപ്പണം നടത്തിയത്.

ദേവികുളം മണ്ഡലത്തിൽ മാറ്റം ആഗ്രഹിക്കുന്നവർ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം എസ് രാജേന്ദ്രൻ പറഞ്ഞു. നാമനിർദ്ദേശപത്രിക സമർപ്പണ ശേഷം പ്രവർത്തകർ എസ് രാജേന്ദ്രന് സ്വീകരണമൊരുക്കി. തുടർന്ന് പ്രവർത്തകർ ദേവികുളം ടൗണിൽ പ്രകടനം നടത്തി. എസ് രാജേന്ദ്രൻ്റെ രംഗപ്രവേശനത്തിലൂടെ ബി ജെ പിയും എൻ ഡി എ യും ദേവികുളം മണ്ഡലത്തിൽ വലിയ പ്രതീക്ഷയാണ് വച്ച് പുലർത്തുന്നത്. വലിയ മുന്നേറ്റം മണ്ഡലത്തിൽ ഉണ്ടാക്കാമെന്ന് എൻ ഡി എ നേതൃത്വം കണക്ക് കൂട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!