KeralaLatest NewsLocal news

ദേവികുളം നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. എ രാജ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

മൂന്നാർ : ദേവികുളം നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. എ രാജ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ മണ്ഡലത്തിലെ വരണാധികാരിയായ ദേവികുളം സബ് കളക്ടർ വി എം ആര്യക്ക് മുമ്പാകെ എത്തിയാണ് അഡ്വ. എ രാജ പത്രിക സമർപ്പിച്ചത്.

നിരവധിയായ എൽ ഡി എഫ് പ്രവർത്തകർക്കും നേതാക്കൾക്കും ഒപ്പമെത്തിയാണ് എ രാജ പത്രികാ സമർപ്പണം നടത്തിയത്. സംസ്ഥാനത്ത് ഇടതു സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും ദേവികുളം മണ്ഡലം അതിനൊപ്പമുണ്ടാകുമെന്നും എ രാജ പറഞ്ഞു. ദേവികുളം ടൗണിൽ നിന്നും പ്രവർത്തകർക്കൊപ്പം പ്രകടനമായിട്ടായിരുന്നു എ രാജ നാമനിർദ്ദേശപത്രിക സമർപ്പണത്തിന് എത്തിയത്.

തുടർച്ചയായ അഞ്ചാം തവണയും മണ്ഡലത്തെ ഇടത്തോട്ട് ചേർത്ത് നിർത്താമെന്നാണ് എൽ ഡി എഫിൻ്റെ പ്രതീക്ഷ. സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളും എം എൽ എ എന്ന നിലയിൽ എ രാജക്ക് ആളുകളോടുള്ള മുഖപരിചയവും മണ്ഡലത്തിൽ വോട്ടാക്കി മാറ്റാമെന്ന് എൽ ഡി എഫ് നേതൃത്വം കണക്ക് കൂട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!