KeralaLatest NewsLocal news
മത്സ്യ കൃഷിയില്‍ വിജയം കൈവരിച്ച് ദേവിയാര്‍ കോളനി സ്വദേശി അബ്ദുള്‍ ജബ്ബാര്‍

അടിമാലി: മത്സ്യ കൃഷിയില്‍ വിജയം കൈവരിച്ച് അടിമാലി പത്താംമൈല്‍ ദേവിയാര്‍ കോളനി സ്വദേശി അബ്ദുള്‍ ജബ്ബാര്‍. 60 സെന്റോളം വരുന്ന സ്ഥലത്ത് 3000ത്തോളം മീന്‍ കുഞ്ഞുങ്ങളെ അബ്ദുള്‍ ജബ്ബാര്‍ പരിപാലിച്ച് പോന്നിരുന്നു. മീന്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയെത്തിയതോടെ അബ്ദുള്‍ ജബ്ബാര്‍ വിളവെടുപ്പ് നടത്തി.
ആദ്യ ദിവസത്തെ വിളവെടുപ്പില്‍ 800 കിലോയോളം മീന്‍ ലഭിച്ചു. മത്സ്യം വാങ്ങാനും ധാരാളം ആളുകള്‍ എത്തി. പത്ത് കിലോവരെ തൂക്കം വരുന്ന മീനുകള്‍ വിളവെടുപ്പില്‍ ലഭിച്ചു. ഗ്രാസ്കാര്‍പ്പ്, കട്ല, റൂഹ്, ആസാം വാള, കൊഞ്ച് തുടങ്ങി വിവിധയിനം മത്സ്യങ്ങളെയായിരുന്നു അബ്ദുള്‍ ജബ്ബാര്‍ കൃഷിക്കായി നിക്ഷേപിച്ചിരുന്നത്. കിലോ ഒന്നിന് 200 രൂപക്കാണ് മത്സ്യവില്‍പ്പന നടത്തിയത്. പഞ്ചായത്തംഗങ്ങള്‍ മത്സ്യവിളവെടുപ്പില് പങ്കെടുത്തു.