KeralaLatest News

നിയമസഭാ തിരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ഏപ്രില്‍ രണ്ട് വരെ



നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 2 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

പോസ്റ്റല്‍ വോട്ട് തപാലിലൂടെ അയച്ച് പിന്നീട് സമര്‍പ്പിക്കുന്ന സംവിധാനം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കില്ല. പകരം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ (Voter Facilitation Centres – VFC) വഴി മാത്രമേ വോട്ട് ചെയ്യാന്‍  സാധിക്കൂ. അന്യജില്ലകളില്‍ വോട്ടവകാശമുള്ളതും ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും Form 12 സമര്‍പ്പിച്ച് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലൂടെ വോട്ട് ചെയ്യാം.  ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി നല്‍കിയിരിക്കുന്ന അസംബ്ലി മണ്ഡലങ്ങളില്‍ തന്നെയാണ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സാധാരണയായി രണ്ടാം ഘട്ട പരിശീലന കേന്ദ്രങ്ങളിലാണ് വിഎഫ്‌സികള്‍ സജ്ജീകരിക്കുക.

പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകള്‍ പരിശീലന കേന്ദ്രങ്ങള്‍,ബന്ധപ്പെട്ട അസംബ്ലി മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍, സിവില്‍ സ്റ്റേഷനുകളില്‍ സജ്ജീകരിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ എന്നിങ്ങളില്‍ സമര്‍പ്പിക്കാം.

ഏപ്രില്‍ 4 വരെ മാത്രമേ  വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ മുഖേന വോട്ട് ചെയ്യാന്‍ സാധിക്കൂ. എല്ലാ ഉദ്യോഗസ്ഥരും ഈ സമയപരിധിക്കുള്ളില്‍ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം.

വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വോട്ട് ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുടെ കൈവശം വോട്ടര്‍ ഐഡി കാര്‍ഡ് (EPIC), ഇലക്ഷന്‍ ഡ്യൂട്ടി ഓര്‍ഡര്‍ എന്നിവ ഉണ്ടായിരിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!