KeralaLatest NewsLocal news

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നാളെ ദേവികുളം, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും

അടിമാലി: ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ പ്രചാരണം കൊഴിപ്പിക്കാന്‍ യുഡിഎഫും തങ്ങളുടെ മുതിര്‍ന്ന നേതാക്കളെ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ എത്തിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാര്‍ത്ഥം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നാളെ ദേവികുളം, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും. ദേവികുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജയുടെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യുഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ കെ സി വേണുഗോപാല്‍ നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് പഴയ മൂന്നാറില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് കണ്‍വന്‍ഷന്‍ നടക്കുക. ഡിസിസി പ്രസിഡന്റ് സി പി മാത്യു, ഡീന്‍ കുര്യാക്കോസ് എം പി, മറ്റ് യുഡിഎഫ് നേതാക്കള്‍ എന്നിവരും കണ്‍വന്‍ഷനില്‍ സംസാരിക്കും.ഉടുമ്പന്‍ചോല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സേനാപതി വേണുവിന്റെ പ്രചാരണാര്‍ത്ഥം കെ സി വേണുഗോപാല്‍ നാളെ ഉച്ചക്ക് രണ്ടിന് രാജകുമാരിയില്‍ പ്രസംഗിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!