KeralaLatest NewsLocal news

മറയൂര്‍ ടൗണില്‍ കാട്ടുപോത്തിന്റെ പരാക്രമം;ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തോഫീസിനുള്ളില്‍ കാട്ടുപോത്ത് കയറി

മറയൂര്‍: മറയൂര്‍ ടൗണില്‍ കാട്ടുപോത്തിന്റെ പരാക്രമം. ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തോഫീസിനുള്ളില്‍ കയറിയ കാട്ടുപോത്ത്
പഞ്ചായത്ത് സെക്രട്ടറിയുടെ ക്യാബിനുള്ളില്‍ കുരുങ്ങി. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു കാട്ടുപോത്ത് മറയൂര്‍ ടൗണിലേക്ക് എത്തിയത്. തുടര്‍ന്ന് കാട്ടുപോത്ത് പഞ്ചായത്തോഫീസിനുള്ളിലേക്ക് ഓടി കയറി.

പഞ്ചായത്ത് സെക്രട്ടറിയുടെ ക്യാബിനുള്ളില്‍ അകപ്പെട്ട കാട്ടുപോത്ത് ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന സാധന സാമഗ്രികള്‍ നശിപ്പിച്ചു. ഓഫീസിനുള്ളില്‍ നിലയുറപ്പിച്ച കാട്ടുപോത്തിനെ വനംവകുപ്പിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പഞ്ചായത്തോഫീസിനുള്ളില്‍ നിന്നും പുറത്തിറക്കി.
തുടര്‍ന്ന് ടൗണിലെ ഒരു ഹോട്ടലിനുള്ളിലേക്ക് കാട്ടുപോത്ത് പാഞ്ഞ് കയറി.

ഹോട്ടലിനുള്ളിലും കാട്ടുപോത്ത് നാശം വരുത്തി. പിന്നീട് ഏറെ പണിപ്പെട്ട് കാട്ടുപോത്തിനെ ഹോട്ടലിനുള്ളില്‍ നിന്നും തുരത്തി. പിന്നീട് കാട്ടുപോത്ത് ടൗണില്‍ നിന്നും പിന്‍വാങ്ങി. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മറയൂരില്‍ രണ്ട് പേര്‍ക്ക് പരിക്ക് സംഭവിച്ചു. കുമുട്ടാംകുഴി ആദിവാസി  ഉന്നതിയിലെ രണ്ട് സ്ത്രീകള്‍ക്കാണ് പരിക്ക് സംഭവിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പഞ്ചായത്ത് ഓഫീസിലും ഹോട്ടലിലും കയറിയ അതേ കാട്ടുപോത്താണ് പരിക്കേറ്റവരെ ആക്രമിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച് മറയൂര്‍ ടൗണില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. വേനല്‍കനത്തതോടെ മറയൂര്‍ മേഖലയില്‍ വന്യമൃശല്യം വര്‍ധിച്ച് വരുന്ന സ്ഥിതിയുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!