CrimeKeralaLatest NewsLocal news
അയൽവാസിയായ സ്ത്രീയെ ആക്രമിച്ച് ദേഹത്ത് ചൂടുവെള്ളമൊഴിച്ച സംഭവം : പ്രതി അറസ്റ്റിൽ.

ഇടുക്കി : കുമളി വില്ലേജിൽ ചെങ്കര കരയിൽ എട്ടേക്കർ അയ്യപ്പൻമല ഭാഗത്ത് കുന്നിക്കൽ സുരേഷ് ജോർജിനെ(47)യാണ് കുമളി പോലീസ് പിടികൂടിയത്. അയൽവാസിയായ സ്ത്രീയെ ചീത്ത വിളിക്കുകയും, ശരീരത്തിലേക്ക് ചൂടുവെള്ളം ഒഴിക്കുകയും ചെയ്ത ഇയാൾ കുമളി പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയും സ്ഥിരം കുറ്റവാളിയുമാണ്.
കുമളി പോലീസ് ഇൻസ്പെക്ടർ അഭിലാഷ് കുമാർ കെ-യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കണ്ണൻ, ജോഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൈനു, അനിഷ് കെ റഹീം, സിവിൽ പോലീസ് ഓഫീസർ അജിത്ത് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.



