ഉദ്യോഗസ്ഥർക്കും അനിവാര്യ സേവനങ്ങളിൽപ്പെട്ട വോട്ടർമാർക്കും പോസ്റ്റൽ വോട്ട്: ജില്ലയിൽ കേന്ദ്രങ്ങൾ സജ്ജം

ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും അനിവാര്യ സേവനങ്ങളിൽപ്പെട്ട വോട്ടർമാർക്കും (എ.വി.ഇ.എസ്) പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇടുക്കി ജില്ലയിൽ വിവിധ വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകൾ (വി.എഫ്.സി), പോസ്റ്റൽ വോട്ടിംഗ് സെൻ്ററുകൾ (പി.വി.സി), ഡെസിഗ്നേറ്റഡ് വി. എഫ് സി കേന്ദ്രങ്ങൾ എന്നിവ സജ്ജീകരിച്ചു. ഇടുക്കി കുയിലിമല കളക്ടറേറ്റ് കോമ്പൗണ്ടിലുളള ജില്ലാ പ്ലാനിംഗ് കോൺഫറൻസ് ഹാളിലാണ് ഡെസിഗ്നേറ്റഡ് വി. എഫ് സി കേന്ദ്രം.
എ.വി.ഇ.എസ് വോട്ടർമാർക്ക് ഏപ്രിൽ രണ്ട് വരെയാണ് പോസ്റ്റൽ വോട്ടിങ്ങിനുള്ള സൗകര്യം സെന്ററുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
വിവിധ മണ്ഡലങ്ങളിലെ പോസ്റ്റൽ വോട്ട് സെന്ററുകൾ (എ.വി.ഇ.എസ്)
ദേവികുളം – എക്സൈസ് റേഞ്ച് ഓഫീസ് (സബ് കളക്ടർ ഓഫിസിന് സമീപം)
ഉടുമ്പൻചോല – മിനി സിവിൽ സ്റ്റേഷൻ, 2 -ാം നില
തൊടുപുഴ – താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ, 4-ാം നില, സിവിൽ സ്റ്റേഷൻ
ഇടുക്കി – ജില്ലാ പ്ലാനിംഗ് ഓഫീസ് (വടക്കുഭാഗം), കുയിലിമല
പീരുമേട് – മരിയഗിരി ഇ.എം. എച്ച്. എസ്. എസ്, കുട്ടിക്കാനം
നിയമസഭാ തിരഞ്ഞെടുപ്പ്: ജീവനക്കാരുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് പട്ടിക പ്രസിദ്ധീകരിച്ചു
നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന് ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാരുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് പട്ടിക പ്രസിദ്ധീകരിച്ചു.
ഇലക്ഷന് ഡ്യൂട്ടി അസംബ്ലി കോണ്സ്റ്റിറ്റ്വന്സിയിലാണ് ജീവനക്കാരുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് പട്ടിക ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം, ആദ്യഘട്ട റാന്‍ഡമൈസേഷനില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയ ജീവനക്കാരുടെ വിവരങ്ങള്‍ അപ്രൂവായിട്ടില്ലെന്ന സ്റ്റാറ്റസിലേക്ക് മാറ്റിയിട്ടുണ്ട്. ഈ സ്റ്റാറ്റസിലുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കപ്പെടുകയില്ലെന്നും അത്തരം ജീവനക്കാര്‍ പോളിംഗ് ബൂത്തില്‍ നേരിട്ട് വോട്ട് രേഖപ്പെടുത്തേണ്ടതാണന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.



