KeralaLatest News

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരു കാരണവശാലും സിൽവർ ലൈൻ നടപ്പാക്കില്ല’; വി ഡി സതീശൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരു കാരണവശാലും സിൽവർ ലൈൻ നടപ്പാക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിൽവർ ലൈനിന് വേണ്ടി ഏറ്റെടുത്ത ഭൂമി ഡി നോട്ടിഫിക്കേഷൻ ചെയ്യും. വയനാട് വീട്, പദ്ധതി പൂർത്തിയാകുമ്പോൾ കണക്ക് അവതരിപ്പിക്കും.ആദ്യം രക്തസാക്ഷി ഫണ്ട്‌ തട്ടിച്ച കണക്ക് പറയട്ടെ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷം ഫണ്ട്‌ നൽകിയതാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. കേരള ബാങ്ക് വിഷയം പുനര്ലോചിക്കും. ലാഭത്തിൽ പോകുന്ന പല ബാങ്കും പ്രശ്നത്തിൽ ആകുന്നു. കിഫ്‌ബിയും പുനപരിശോധിക്കും. ഒരു പ്രയോജനവും ഇല്ലാത്ത സ്ഥാപനമായി കിഫ്‌ബി മാറി. പരസ്യം നൽകുന്നതിന് വേണ്ടി മാത്രമായി കിഫ്‌ബി മാറി. സർക്കാരിന്റെ പരസ്യം അല്ല കിഫ്‌ബിയുടെ ജോലിയെന്നും വി ഡി സതീശൻ വിമർശിച്ചു.

പിണറായി സർക്കാർ കേരളം ഭരിച്ചപോലെ ചന്ദ്രശേഖർ റാവു തെലങ്കാനാ ഭരിച്ചുവെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ആരോപിച്ചു. ഇരുവരുടെയും ഭരണം ഒരുപോലെ ആയിരുന്നു. കുടുംബത്തിന് വേണ്ടി, സ്വന്തം ആവശ്യത്തിന് വേണ്ടി. തെല്ലങ്കാനയിലെ ഗ്യാരണ്ടിയെ പറ്റി പലരും തെറ്റായി പറയുന്നു.പിണറായി അവിടെ വന്നു നേരിൽ കാണണം . അതിനായി എല്ലാ സൗകര്യവും ഒരുക്കാൻ തയ്യാർ. സർക്കാർ പ്രവർത്തനങ്ങൾ എങ്ങിനെ എന്ന് വ്യക്തമാക്കാം.

സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയിട്ടും RTC ലാഭത്തിൽ തന്നെയാണ്. യുഡിഫ് പ്രഖ്യാപിച്ച ഗ്യാരണ്ടി കേരളത്തിൽ നടപ്പാക്കും എന്നത് തന്റെ ഗ്യാരണ്ടി എന്ന് രേവന്ത് റെഡ്ഢി വ്യക്തമാക്കി. കേരളത്തിലെ യുവാക്കൾ ആദ്യം യുഡിഎഫ് നേതൃത്വത്തെ തിരഞ്ഞെടുത്താൽ ഉറപ്പുകൾ യദാർധ്യം ആകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!