ഈസ്റ്റര്‍ ദിനാഘോഷം; അടിമാലി മേഖലയിലെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉയിര്‍പ്പു തിരുനാള്‍ ചടങ്ങുകളും നടന്നു

അടിമാലി:ഈസ്റ്റര്‍ ദിനാഘോഷത്തിന്റെ ഭാഗമായി അടിമാലി മേഖലയിലെ വിവിധ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളും ഉയിര്‍പ്പു തിരുനാള്‍ ചടങ്ങുകളും നടന്നു. ക്രിസ്തുവിന്റെ കുരിശുമരണത്തിന് ശേഷം മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റതിനെ അനുസ്മരിക്കുന്ന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഉയിര്‍പ്പു തിരുനാള്‍ അഥവാ ഈസ്റ്റര്‍. പാപത്തിന്മേലും മരണത്തിന്മേലുമുള്ള വിജയമായി കണക്കാക്കുന്ന ഈസ്റ്റര്‍ പ്രത്യാശയുടെയും സന്തോഷത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്.
ഈസ്റ്റര്‍ ദിനാഘോഷത്തിന്റെ ഭാഗമായി അടിമാലി മേഖലയിലെ വിവിധ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളും ഉയിര്‍പ്പു തിരുനാള്‍ ചടങ്ങുകളും നടന്നു. ഉയിര്‍പ്പുതിരുനാള്‍ ആചരണത്തിന്റെ ഭാഗമായി ഇന്നലെ അര്‍ദ്ധരാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണവും നടന്നു. നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു.
പെസഹാ വ്യാഴം, ദുഃഖ വെള്ളി എന്നിവ്ക്ക് ശേഷം വരുന്ന ഞായറാഴ്ച്ചയാണ് ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുന്നത്. ഉയിര്‍പ്പു ഞായര്‍ മുതല്‍ പെന്തക്കുസ്താ തിരുനാള്‍ വരെ ഏഴ് ആഴ്ച്ചകള്‍ ഉയിര്‍പ്പുകാലമായി ആചരിക്കുന്നു.



