
അടിമാലി: എസ് ഡി പി ഐ ദേവികുളം നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന് അടിമാലിയില്‍ നടന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകര്‍ക്കിടയില്‍ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായിട്ടായിരുന്നു എസ് ഡി പി ഐ ദേവികുളം നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന് വിളിച്ച് ചേര്‍ത്തത്. അടിമാലി വ്യാപാര ഭവന് ഓഡിറ്റോറിയത്തിലായിരുന്നു കണ്വന്ഷന് നടന്നത്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു.
എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് ഫൈസാദ് കണ്‍വന്‍ഷനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മേച്ചേരി, ജില്ലാ കമ്മിറ്റിയംഗം റഹിം, മണ്ഡലം സെക്രട്ടറി അന്‍വര്‍, മണ്ഡലം ട്രഷറര്‍ ഹനീഫ, എസ് ഡി പി യു ജില്ലാ പ്രസിഡന്റ് നജീം നെടുങ്കണ്ടം, ബിന്ദു രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.



