KeralaLatest NewsLocal news

പ്രകടന പത്രികയില്‍ വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ തിരുത്തല്‍ വരുത്തി എല്‍ ഡി എഫ്

അടിമാലി: പ്രകടന പത്രികയില്‍ വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ തിരുത്തല്‍ വരുത്തി എല്‍ ഡി എഫ്. വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ചില കാര്യങ്ങള്‍ മറുചേരി, എല്‍ ഡി എഫിനെതിരായി പ്രചാരണായുധമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് പ്രകടന പത്രികയില്‍ എല്‍ഡിഎഫ് തിരുത്തല്‍ വരുത്തിയിട്ടുള്ളത്. ഇന്നലെ ആനച്ചാലില്‍ എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം എല്‍ ഡി എഫ് പ്രകടന പത്രികക്കെതിരെ രംഗത്ത് വന്നിരുന്നു.

എല്‍ഡിഎഫ് പ്രകടന പത്രിക നടപ്പിലാക്കിയാല്‍ ഇടുക്കി ജില്ല ഉണ്ടാവില്ലെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലാണ് പ്രകടന പത്രികയില്‍ എല്‍ഡിഎഫ് തിരുത്തല്‍ കൊണ്ടുവന്നത്. ബഫര്‍സോണ്‍ ഉള്‍പ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡികകളാണ് തിരുത്തിയിരിക്കുന്നത്. വനത്തിന് ബഫര്‍സോണ്‍ ഉണ്ടാക്കി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും എന്നത് ഒഴിവാക്കി. സംരക്ഷിത വനമേഖലകളിലും കോര്‍സോണിന് ചുറ്റും ബഫര്‍സോണ്‍ ഉണ്ടാക്കി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും എന്നതും ഒഴിവാക്കി.

മുഴുവന്‍ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങള്‍ ആക്കി മാറ്റാന്‍ ഇക്കോ റെസ്റ്റോറേഷന്‍ നടപ്പിലാക്കും എന്നതും ഒഴിവാക്കിയിട്ടുണ്ട്. ബഫര്‍സോണ്‍ സംബന്ധിച്ച് ജനഹിതം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ മുന്നില്‍ അവതരിപ്പിക്കും എന്നാണ് തിരുത്തല്‍. ബഫര്‍സോണില്‍ പ്രദേശവാസികളെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് മാത്രം നിയന്ത്രണങ്ങളെന്നും മാറ്റിയിട്ടുണ്ട്്.

വനവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലടക്കം വിവിധ വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനൊപ്പം പ്രകടന പത്രികയില്‍ പറയുന്ന കാര്യങ്ങള്‍ കൂടി മറുചേരി പ്രചാരണായുധമാക്കിയാല്‍ തിരിച്ചടി സംഭവിച്ചേക്കാമെന്ന വിലയിരുത്തലിലാണ് പ്രകടന പത്രികയില്‍ എല്‍ഡിഎഫ് തിരുത്തല്‍ വരുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!