KeralaLatest NewsLocal news
വര്‍ക്ക്‌ഷോപ്പ്‌സ് മേഖല മുമ്പോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരുകളുടെ സഹായം ലഭിക്കുന്നില്ല; കെ ജി ഗോപകുമാര്‍

അടിമാലി: ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് മേഖല മുമ്പോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരുകളുടെ യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള സംസ്ഥാന പ്രസിഡന്റ് കെ ജി ഗോപകുമാര്‍ പറഞ്ഞു. സ്വയം തൊഴിലിലൂടെ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്ന തങ്ങള്‍ക്ക് സര്‍ക്കാരിന്റെ ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്ത ഒരു പാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഭിക്കുന്നതിന് അനാവശ്യമായ ഫീസുകളും അമിതമായ വ്യവസ്ഥകളും അടിച്ചേല്‍പ്പിക്കുകയാണെന്നും കെ ജി ഗോപകുമാര്‍ അടിമാലിയില്‍ പറഞ്ഞു.