KeralaLatest NewsLocal news

അടിമാലി വാളറ കമ്പി ലൈനിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

അടിമാലി: വാളറ മേഖലയിൽ ജനവാസ യിടങ്ങളിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന കാട്ടുകൊമ്പൻ ചെരിഞ്ഞു. ഒറ്റകൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ചെരിഞ്ഞത്. രാത്രി എട്ട് മണിയോടെ ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. വൈദ്യുതാഘാതമേറ്റാണ് ആന ചെരിഞ്ഞിട്ടുള്ളതെന്നാണ് പ്രദേശവാസികൾ നൽകുന്ന പ്രാഥമിക വിവരം. വനം വകുപ്പുദ്യോഗസ്ഥർ പ്രദേശത്തെത്തിയിട്ടുണ്ട്. ആനയുടെ പോസ്റ്റുമോർട്ടമടക്കമുള്ള തുടർ നടപടികൾ പിന്നീട് നടക്കും.

ഇതിന് ശേഷം മാത്രമെ മരണകാരണത്തിൽ വ്യക്തത വരികയൊള്ളു. വാളറ, കമ്പിലൈൻ, കുളമാംകുഴി, പാട്ടേടമ്പ് പ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ ഇറങ്ങി നാശം വരുത്തുകയും ആളുകളിൽ ഭീതി പരത്തുകയും ചെയ്തിരുന്ന കാട്ടാനയാണ് ഒറ്റകൊമ്പൻ. മുൻ ആന ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയതോടെ ആനയെ വനത്തിലേക്ക് തുരത്തണമെന്നാവശ്യപ്പെട്ട് വലിയ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു.

വനം വകുപ്പ് പിന്നീടിതിൽ ഇടപെടൽ നടത്തി. ഇതിന് ശേഷമാണിപ്പോൾ വീണ്ടും കാട്ടുകൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തിയത്. പ്രദേശത്ത് ആന കൃഷി നാശം വരുത്തുന്ന സ്ഥിതിയുമുണ്ടായിരുന്നു. ആനയെ ജനവാസ മേഖലയിൽ നിന്നും തുരത്തണമെന്ന ആവശ്യം നിലനിൽക്കെയാണ് ആനയെ ചെരിഞ്ഞനിലയിൽ കണ്ടെത്തിയത്. പ്രദേശത്തിപ്പോൾ വേറെയും കാട്ടാനകൾ തമ്പടിച്ചിട്ടുള്ളതായാണ് പ്രദേശവാസികൾ നൽകുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!