KeralaLatest NewsLocal news

പാമ്പ് കടിച്ചുള്ള അപകടങ്ങൾ: ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു

അടിമാലി: വേനൽക്കാലം കടുത്തതോടെ ഇഴജന്തുക്കളുടെ ശല്യം വർദ്ധിക്കുന്ന സാഹചര്യവും പാമ്പ് കടിച്ചുള്ള അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സർപ്പ ടീം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. മൂന്നാർ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് എസ്എച്ച്ജി അംഗങ്ങൾക്ക് ക്ലാസുകൾ നൽകിയത്. ബോധവൽക്കരണ ക്യാമ്പ് മൂന്നാർ റേൻഞ്ച്ഫോറെസ്റ്റ് ഓഫീസർ ബിജു സോമൻ ഉദ്ഘാടനം ചെയ്തു.


സർപ്പ ജില്ലാ ഫെസിലിറ്റേറ്റർ ടി ബി മനോജ് ക്ലാസുകൾ നയിച്ചു. മനുഷ്യരെ ഇഴജന്തുക്കളിൽ നിന്നും സംരക്ഷിക്കുന്നതിനൊപ്പം പാമ്പ് വർഗ്ഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, വിവിധ പാമ്പിനങ്ങളും അതിന്റെ വിഷാംശത്തിന്റെ അളവും, പാമ്പുകടിയേറ്റാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ, ഇഴജന്തുക്കൾ വീടിന്റെ സമീപം എത്താതിരിക്കാൻ ചെയ്യേണ്ട പ്രവർത്തങ്ങൾ, ആന്റി വെനത്തിനെ പറ്റി അബോധം നൽകുക എന്നതാണ് ക്ലാസിന്റെ ഉദ്ദേശം .

വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി റീജണൽ ഡയറക്ടർ ഫാ. വിജോഷ് ജോസഫ് മുള്ളൂർ അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ ഫിലിപ്പ് ജോഷി തേവർകളത്തിൽ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസർ ഡയാന തോമസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!