
അടിമാലി: കുടുംബശ്രീയുടെ ഇരുപത്തിയാറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന എന്നിടം പരിപാടിയുടെ വെള്ളത്തൂവല്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ഒരിടമുണ്ടിവിടെ സര്‍ഗ്ഗാത്മകതയുടെ കൂടുണ്ടിവിടെ എന്ന സന്ദേശമുയര്‍ത്തിയാണ് എന്നിടം പരിപാടിക്ക് രൂപം നല്‍കിയിട്ടുള്ളത്. കുടുംബശ്രീ അംഗങ്ങളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുക അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് എന്നിടത്തിന് രൂപം നല്‍കിയിട്ടുള്ളത്. വെള്ളത്തൂവല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് എന്നിടത്തിന്റെ വെള്ളത്തൂവല്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. പരിപാടിയില്‍ പങ്കെടുത്ത മുതിര്‍ന്ന അംഗങ്ങളായ വത്സമ്മ ജോയിയും രേവതി കുഞ്ഞഗസ്തിയും എന്നിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയുമൊക്കെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. സി ഡി എസ് ചെയര്‍പേഴ്സണ്‍ സ്മിതാ സാബു അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ ബി ജോണ്സന് ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം അഖില്‍,സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ ജനിത രതീഷ്, എ കെ ജി ലൈബ്രറി സെക്രട്ടറി രവീന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്ഥലം മാറ്റം ലഭിച്ച് പോകുന്ന പഞ്ചായത്തിലെ കുടുംബശ്രീ അക്കൗണ്ടന്റ് സുനിത സിദ്ദിഖിന് ചടങ്ങില്‍ യാത്ര അയപ്പ് നല്കി. സി ഡി എസ്, എ ഡി എസ് പ്രവര്‍ത്തകരും പഞ്ചായത്തിലെ 11, 12 വാര്‍ഡുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.