HealthKeralaLatest NewsLocal news

ഗര്‍ഭാശയ ഗള ക്യാന്‍സറിനെതിരെ ജില്ലയില്‍ ക്യാമ്പയിന്‍


ഗര്‍ഭാശയ ഗള ക്യാന്‍സറിനെതിരെ മെയ് 30 വരെ ജില്ലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. 14 വയസ് പൂര്‍ത്തിയായതും 15 വയസും 3 മാസവും പ്രായമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭാശയ ഗള ക്യാന്‍സര്‍ പ്രതിരോധിക്കാനുള്ള എച്ച് പി വി വാക്സിനേഷന്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍വഴി സൗജന്യമായി നല്‍കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. സ്വകാര്യ ആശുപത്രികളില്‍ 4000 രൂപ വിലവരുന്ന വാക്സിനാണ് ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ല ആശുപത്രികള്‍ വരെയുള്ള സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ സൗജന്യമായി നല്‍കുന്നത്.

വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ആധാര്‍ കാര്‍ഡുമായി എത്തി വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വാക്സിനേഷന്‍ https:/uwin mohfw.government. in/home എന്ന ഇ- മെയില്‍ വിലാസത്തില്‍ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ/ ആരോഗ്യപ്രവര്‍ത്തകരെയോ സമീപിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!