BusinessLatest NewsNational

ചെലവ് കുറയ്ക്കണം, ഇറക്കുമതി സാധനങ്ങളുടെ ഉപയോഗം കുറയ്ക്കണം’: കേന്ദ്ര മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി

കേന്ദ്ര മന്ത്രിസഭായോഗത്തിൽ മന്ത്രിമാരോട് ചെലവ് കുറയ്ക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറക്കുമതി സാധനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും മോദി നിർദേശിച്ചു. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. ഇന്ധന ഉപഭോഗം നിയന്ത്രിക്കാൻ നടപടിയുമായി സംസ്ഥാനങ്ങൾ‌ രം​ഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങളും വെട്ടിക്കുറച്ചിരുന്നു. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന് പുറമേ ഒരു വാഹനം കൂടിയാണ് അകമ്പടി സേവിക്കുന്നത്. ഒരു ജാമ്മർ വാഹനമാണ് പ്രധാനമന്ത്രിയ്ക്ക് അകമ്പടിയായുള്ളത്, ഇതും പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വെട്ടിക്കുറച്ചു. പ്രധാനമന്ത്രിയ്ക്ക് പുറമെ പ്രതിരോധ മന്ത്രി രാജനാഥ് സിംഗിന്റെ അകമ്പടി വാഹനങ്ങളും പതിനാലിന് നിന്ന് നാലാക്കി കുറച്ചിട്ടുണ്ട്. വാഹനവ്യൂഹത്തിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷയിൽ വിട്ടുവീഴ്ചയും വരുത്താതെ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയുൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അവരുടെ ഔദ്യോഗിക വാഹനവ്യൂഹങ്ങൾ കുറയ്ക്കാൻ ഇതിനകം തന്നെ നിർദേശം നൽകി കഴിഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!