Kerala SSLC Result 2026: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ 3 മണിക്ക് പ്രഖ്യാപിക്കും

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. നാളെ 3 മണിയോടെ ഫല പ്രഖ്യാപനം നടത്തും.
ഇത്തവണ കേരളത്തിൽ 417497 കുട്ടികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുന്നത്. ഇത് കൂടാതെ ഗൾഫ് മേഖലയിൽ 633 കുട്ടികളും ലക്ഷദ്വീപിൽ നിന്നും 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. പരീക്ഷാ ബോർഡ് യോഗം ചേർന്നതിന് ശേഷമാണ് ഈ മാസം 15 ന് ഫലം പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചത്. കേരളത്തിൽ പുതിയ മന്ത്രിസഭാ രൂപീകരിക്കുന്നതിലുള്ള താമസം റിസർട്ടിനെയും ബാധിക്കാമെന്നും റിപ്പോർട്ടുണ്ട്. സാധാരണ വിദ്യാഭ്യാസമന്ത്രിയാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നത് എന്നാൽ ഇത്തവണ മന്ത്രിസഭാ രൂപീകരിക്കാത്തതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നായിരിക്കും റിസൾട്ട് പ്രഖ്യാപിക്കുക.
എസ്എസ്എൽസി ഫലം വരുന്നതിലെ കാലതാമസം വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഫലം പെട്ടെന്ന് പ്രഖ്യാപിക്കുന്നത്. അദ്ധ്യാപക സംഘടനകളും ഫലം മെയ് 15 നു തന്നെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. Kerala SSLC Result 2026: ഫലം എപ്പോൾ, എവിടെ, എങ്ങനെ അറിയാം?റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എസ്എസ്എൽസി റിസൾട്ട് നാളെ വൈകുന്നേരല്ക 3 മണിക്ക് പ്രഖ്യാപിക്കും എന്നാണ്. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന പോർട്ടലിലോ മൊബൈൽ ആപ്പുകളിലൂടെയോ ഫലം അറിയാൻ കഴിയും. www.results.kite.kerala.gov.in എന്ന പോർട്ടൽ വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയുംകൂടാതെ കൈറ്റ് (KITE( തയ്യാറാക്കിയ ‘SaphalamKITE’ എന്ന ആപ്പിലൂടെയും ഫലം അറിയാൻ കഴിയും


