KeralaLatest NewsLocal news

രാജകുമാരി വൈ എം സി എ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ആദരിക്കലും നടന്നു

രാജകുമാരി : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ രാജകുമാരി മേഖലയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന വൈ എം സി എ യൂണിറ്റിന്റെ ഇരുപത്തിയെട്ടമത്‌ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു 2026 -27 സാമ്പത്തിക വർഷത്തെ തെരഞ്ഞെടുപ്പും കണക്ക് അവതരണവുമാണ് നടന്നത്. രാജകുമാരി വൈ എം സി എ ഇന്റർനാഷണൽ ടൂറിസം സെന്ററിൽ നടന്ന വാർഷിക പൊതുയോഗം മുൻ സംസ്ഥാന ചെയർപേഴ്സൺ കുമാരി കുര്യാക്കോസ് ഉത്‌ഘാടനം ചെയ്‌തു ചാരിറ്റി പ്രവർത്തങ്ങൾക്ക് ഏറ്റവും മുൻ‌തൂക്കം നൽകി പ്രവർത്തിക്കുന്ന സംഘടനയാണ് വൈ എം സി എ,രാജകുമാരിയിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകളെക്കാളും മികച്ച പ്രവർത്തങ്ങൾ ജങ്ങളിലേക്ക് എത്തിക്കുവാൻ രാജകുമാരി വൈ എം സി എക്ക് സാധിച്ചിട്ടുണ്ട് എന്ന് അവർ പറഞ്ഞു

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പി യു സ്‌കറിയ പ്രസിഡന്റ്ആയും അഡ്വ സാജു ഇടപ്പാറ സെക്രട്ടറിയായും ഷിന്റോ പാറയിൽ ട്രഷററും ആയിട്ടുള്ള 12 അംഗ ഭരണസമിതീയെ തെരഞ്ഞെടുത്തു ജൂൺ മാസത്തിൽ നടക്കുന്ന കുടുംബ സംഘമത്തിൽ പുതിയ ഭരണ സമിതി അധികാരമേൽക്കും ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായിട്ടുള്ള വൈ എം സി എ അംഗങ്ങളെ ആദരിച്ചു ബോസ് പുത്തയത്ത് ജോഷി വെട്ടിക്കാപിള്ളി എന്നിവരെയാണ് ആദരിച്ചത്

വൈ എം സി എ അംഗങ്ങൾക്കുള്ള സമ്മാനവിതരണവും നടന്നു നിയുക്ത പ്രസിഡന്റ് പി യു സ്‌കറിയ സമ്മാനദാനം നിർവഹിച്ചു. യുണിറ്റ് പ്രസിഡന്റ് ഒ എ ജോൺ ,സെക്രട്ടറി അരുൺ മാത്യു ,ട്രഷറർ വർഗ്ഗിസ്‌ തോപ്പിൽ ,തുടങ്ങിയവർ വാർഷിക പൊതുയോഗത്തിന് നേതൃത്വം നൽകി,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!