CrimeKeralaLatest NewsLocal news
അടിമാലിയിലെ വ്യാപാരസ്ഥാപനത്തിൽ നിന്നും അജ്ഞാതർ പണവും സാധന സാമഗ്രികളും കവർന്നതായി പരാതി.

അടിമാലി :അടിമാലി ടൗണിൽ പ്രവർത്തിക്കുന്ന വ്യപാര സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് പട്ടാപകൽ മോഷണം നടന്നത്. സ്ഥാപനത്തിൽ ആളില്ലാതിരുന്ന സമയം നോക്കി എത്തിയ രണ്ട് പേരാണ് മോഷണം നടത്തിയത്.കടയിൽ ഉണ്ടായിരുന്ന ഇരുപതിനായിരം രൂപയും വിൽപ്പനക്കായി വച്ചിരുന്ന കത്തി, വാക്കത്തി തുടങ്ങി നാലായിരത്തോളം രൂപയുടെ സാധന സാമഗ്രികളും മോഷ്ടാക്കൾ അപഹരിച്ചതായാണ് പരാതി.
ജാക്കറ്റും ഹെൽമറ്റും ധരിച്ചെത്തിയ യുവാക്കളെന്ന് തോന്നിക്കുന്ന രണ്ട് പേരാണ് കൃത്യത്തിന് പിന്നിൽ. ഇവർ കടക്കുള്ളിൽ പ്രവേശിക്കുന്നതിൻ്റെയും പുറത്തു പോകുന്നതിൻ്റെയും സി സി ടി വി ദൃശ്യങ്ങളും പുറത്തു വന്നു.



