
മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ അപകടസാധ്യത ഏറിയ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വഴിയോരക്കടകള്‍ നീക്കംചെയ്യാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴക്കാലവുമായി ബന്ധപ്പെട്ട് മറ്റ് മുന്നൊരുക്കങ്ങളും പ്രാദേശിക ഭരണകൂടങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് അപകടസാധ്യത ഏറിയ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വഴിയോരക്കടകള്‍ നീക്കംചെയ്യാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടുള്ളത്. കടകള്‍ സ്വയം നീക്കം ചെയ്തില്ലെങ്കില്‍ പഞ്ചായത്ത് കടകള്‍ നീക്കം ചെയ്യുമെന്ന് നോട്ടീസില്‍ പറയുന്നു.നടപടി സംബന്ധിച്ച് ദേവികുളം സബ് കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ആര്‍ ഒ ജങ്ഷനിലും ദേവികുളം റോഡില്‍ ബൊ ട്ടാണിക്കല്‍ ഗാര്‍ഡന് സമീപത്തും സ്ഥാപിച്ചിട്ടുള്ള 46 വഴിയോരക്കടകള്‍ നീക്കം ചെയ്യാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മഴ ശക്തിപ്പെടുത്തു ന്നതോടെ പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടന്നും അതിനാല്‍ കടകള്‍ നീക്കംചെയ്യണമെന്നും നോട്ടീസില്‍ പറയുന്നു.