KeralaLatest News

പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റം; സര്‍ക്കാരിന് തിരിച്ചടി; 25 പേരുടെ സ്ഥലം മാറ്റം അടങ്ങിയ ഉത്തരവിന് സ്റ്റേ

പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് തിരിച്ചടി. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫിസിലെ ഉള്‍പ്പെടെ 25 പേരുടെ സ്ഥലം മാറ്റം അടങ്ങിയ ഉത്തരവ് പൂര്‍ണമായും സ്റ്റേ ചെയ്തു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് നടപടി.

സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സ്വീകരിച്ച ആദ്യ നടപടികളിലൊന്നായ കൂട്ടസ്ഥലംമാറ്റം വലിയ മാധ്യമശ്രദ്ധ നേടിയിരുന്നതാണ്. എന്നാല്‍ ആദ്യമുണ്ടായ ഇടത് സംഘടനാ പ്രസിഡന്റ് പ്രശാന്തിന്റെ ഉള്‍പ്പെടെ സ്ഥലംമാറ്റത്തില്‍ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം റൂറല്‍ എസ്പി ഓഫിസില്‍ നിന്ന് 25 ജീവനക്കാരെ സ്ഥലംമാറ്റിയിരുന്നത്. ഇതില്‍ നാലുപേരാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഇത് പരിശോധിച്ച ശേഷം ട്രിബ്യൂണല്‍ ഈ 25 പേരുടെ സ്ഥലം മാറ്റ ഉത്തരവും പൂര്‍ണമായി സ്റ്റേ ചെയ്യുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!