KeralaLatest NewsLocal news

മൂന്നാർ പെരിയവര പാലത്തിൻ്റെ തൂണിന് അടിയിലെ കോൺക്രീറ്റ് ഇളകി പോയ നിലയിൽ…

മൂന്നാർ :.മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിലുള്ള പ്രധാന പാലങ്ങളിൽ ഒന്നാണ് മൂന്നാറിന് സമീപമുള്ള പെരിയവര പാലം. മുമ്പ് ഇവിടെയുണ്ടായിരുന്ന പാലം തകർന്നതോടെ ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു പെരിയവരയിൽ ഇപ്പോഴുള്ള പാലം നിർമ്മിച്ചത്.ഈ പാലത്തിൻ്റെ തൂണുകളിൽ ഒന്നിൻ്റെ ചുവട്ടിൽ നിന്നുമാണ് വലിയ തോതിൽ കോൺക്രീറ്റും മണ്ണും കല്ലുമൊക്കെ ഇളകി പോയിട്ടുള്ളത്.ഇതോടെ പാലത്തിൻ്റെ തൂണിന് ചുവട്ടിൽ പുഴയുമായി ചേരുന്ന ഭാഗത്ത് വിടവ് രൂപം കൊണ്ടിട്ടുള്ള സ്ഥിതിയുണ്ട്.

പാലത്തിന് മധ്യഭാഗത്തായുള്ള തൂണുകളിൽ ഒന്നിൻ്റെ ചുവട്ടിൽ നിന്നുമാണ് ഉറപ്പിച്ചിരുന്ന വസ്തുക്കൾ ഒഴുകി പോയിട്ടുള്ളത്. ഇവിടെ രൂപം കൊണ്ടിട്ടുള്ള വിടവിൽ തടി കഷ്ണങ്ങളടക്കം വന്നടിഞ്ഞിട്ടുണ്ട്.മഴക്കാലമെത്തും മുമ്പ് കോൺക്രീറ്റ് ചെയ്ത് വിടവ് നികത്തി പാലത്തിൻ്റെ തൂൺ സുരക്ഷിതമാക്കണമെന്നാണ് ആവശ്യം. മഴക്കാലത്ത് ശക്തമായ വെള്ളമൊഴുക്കുള്ള പുഴയിലാണ് പെരിയവര പാലം നിർമ്മിച്ചിട്ടുള്ളത്. പുഴയുമായി ചേരുന്ന തുണിനടി ഭാഗം ബലപ്പെടുത്തിയില്ലെങ്കിൽ ശക്തമായ വെള്ളമൊഴുക്കിൽ കൂടുതലായി തൂണിനടി ഭാഗത്ത് നിന്നും കോൺക്രീറ്റും കല്ലും മണ്ണുമൊക്കെ ഒഴുകി പോകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ തൂൺ അപകടാവസ്ഥയിലാകും.ഏറെ നാളത്തെ ആവശ്യങ്ങൾക്കൊടുവിലായിരുന്നു പെരിയവരപാലത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!