KeralaLatest NewsLocal news

ഭക്ഷണം വാങ്ങാൻ പോകുന്നതിനിടെ സ്കൂട്ടർ ഡിവൈഡറിലിടിച്ചു; ഇന്ത്യൻ ഓയിൽ പമ്പ് ജീവനക്കാരനായ ഇരുപതുകാരന് ദാരുണാന്ത്യം

ഇടുക്കി: നെടുങ്കണ്ടത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. നെടുങ്കണ്ടം ഗുരുനഗര്‍ മാളിയേക്കല്‍ അഭിജിത്ത് (20) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം.

ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരനായ അഭിജിത്ത് പമ്പില്‍ എത്തിയ ശേഷം ഭക്ഷണം വാങ്ങുന്നതിനായി പോകുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറില്‍ ഇടിച്ച് റോഡിലേക്ക് മറിയുകയുമായിരുന്നു. തലയടിച്ച് വീണ അഭിജിത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!